കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേയിലെ പ്രശ്‌നങ്ങളും ടെര്‍മിനല്‍ നവീകരണത്തിലെ അപാകങ്ങളും വിമാനത്താവളത്തിന് തിരിച്ചടിയാകുന്നു. റണ്‍വേയില്‍ അടിക്കടി വിള്ളല്‍ രൂപംകൊണ്ടത് സുരക്ഷയെക്കുറിച്ചാണ് ആശങ്കയുയര്‍ത്തുന്നതെങ്കില്‍ ചോര്‍ന്നൊലിക്കുന്ന ടെര്‍മിനല്‍ കെട്ടിടം യാത്രക്കാര്‍ക്കും ഭീഷണിയാകുന്നു. അതിനിടെ അഴിമതി ആരോപണത്തില്‍ അന്വേഷണം നേരിടുന്ന സ്വകാര്യ കമ്പനിക്ക് പുതിയ ടെര്‍മിനല്‍ നിര്‍മിക്കാനുള്ള കരാര്‍ നല്‍കുകകൂടി ചെയ്തതോടെ വിമാനത്താവളം കൂടുതല്‍ വിവാദത്തിലേക്ക് പോകുകയുമാണ്.വിമാനത്താവളത്തിലെ റണ്‍വേയില്‍ അടിക്കടി വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടതാണ് കോഴിക്കോട്ടെ വിമാന ഗതാഗത സുരക്ഷയെക്കുറിച്ച് ആദ്യം ആശങ്കയ്ക്ക് ഇടയാക്കിയത്. ഇക്കഴിഞ്ഞ മെയ് 20നാണ് റണ്‍വേയില്‍ ആദ്യ വിള്ളല്‍ പ്രത്യക്ഷപ്പെട്ടത്. രണ്ട് ഇഞ്ച് വീതിയില്‍ ആറ് മീറ്ററോളം നീളത്തിലായിരുന്നു വിള്ളല്‍. ഇത് ശരിപ്പെടുത്തി ഒരാഴ്ച കഴിയും മുമ്പുതന്നെ ഏഴിന് പുതിയ വിള്ളല്‍ രൂപംകൊണ്ടു. അഞ്ച് മീറ്റര്‍ വീതിയിലായിരുന്നു പുതിയ വിള്ളല്‍. ജൂണ്‍ 15നാണ് വീണ്ടും റണ്‍വേയില്‍ വിള്ളല്‍ വീണത്. താത്കാലികമായി വിള്ളലുകള്‍ അടച്ചെങ്കിലും ആശങ്ക പൂര്‍ണമായും വിട്ടൊഴിഞ്ഞിട്ടില്ല. റണ്‍വേ നവീകരണവുമായി ബന്ധപ്പെട്ട് സി.ബി.ഐ നടത്തിയ അന്വേഷണത്തില്‍ മൂന്ന് കോടിയിലധികം രൂപയുടെ വെട്ടിപ്പ് കണ്ടെത്തി ഒരു വര്‍ഷത്തിനുള്ളിലാണ് വിള്ളലുകള്‍ കണ്ടെത്തിയത്. ആവശ്യമായ ടാറും മറ്റ് ഉത്പന്നങ്ങളും ചേര്‍ത്തല്ല റണ്‍വേ നവീകരണം പൂര്‍ത്തിയാക്കിയതെന്ന് അന്ന് കണ്ടെത്തിയിരുന്നു.ഇതിനിടെയാണ് മറ്റൊരു അഴിമതി ആരോപണം നേരിട്ട ടെര്‍മിനല്‍ ചോര്‍ന്നൊലിക്കാനും അടര്‍ന്നുവീഴാനും തുടങ്ങിയത്. കനത്ത മഴയില്‍ ടെര്‍മിനലിന്റെ മേല്‍ക്കൂര തകര്‍ന്ന് വെള്ളം ടെര്‍മിനലിലേക്ക് ഒഴുകുകയായിരുന്നു. ഇതേത്തുടര്‍ന്ന് ടെര്‍മിനലിന്റെ മുകളില്‍ ടാര്‍പായ വലിച്ചുകെട്ടി. എന്നാല്‍ നനഞ്ഞ് കുതിര്‍ന്ന സീലിങ് പാനലുകള്‍ അടര്‍ന്നുവീണ് എയര്‍ ഇന്ത്യ ജീവനക്കാരിക്ക് പരിക്കേറ്റു.100 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പുതിയ ടെര്‍മിനല്‍ കെട്ടിടത്തിന്റെ കരാര്‍ ജോലികള്‍ കഴിഞ്ഞ ദിവസം ഉറപ്പിച്ചു. ഝാര്‍ഖണ്ഡിലെ ഗ്രാമീണ വൈദ്യുതീകരണ പദ്ധതിയില്‍ 4000 കോടി രൂപയുടെ അഴിമതി നടത്തിയതിന് അന്വേഷണം നേരിടുന്ന കമ്പനിക്കാണ് ടെന്‍ഡര്‍ ഉറപ്പിച്ചത്
This blog is specialised in news from EDAVANNAPPARA and nearest places. It includes tourist places in malappuram and kozhikode .features are also included...
Wednesday, 21 August 2013
Sunday, 18 August 2013
Oommen Chandy to meet masses via video
Thiruvananthapuram: Kerala Chief Minister Oommen
Chandy will hear petitions via video conference in the
worst-case scenario if the LDF continued with its plan for
violent boycott of his programmes.
The decision was taken in the background of the
cancellation of the mass contact programmes in
Malappuram, Kannur, Wayanad and Kasargod districts
scheduled in August following the CPM’s agitation.
Sources in the CM’s office said that normally, as many as
15,000 applications, of which 10,000 can be solved
immediately, are received from a district . Of the other 5,000
applications, most could be solved through official
interventions, sources said.
This meant that only a maximum of 500 applications
needed to be placed before the programme.
The CM could attend to these applicants sitting in his office.
The applicants can submit their grievances from
collectorates through video conferencing.
Sources said that the decision to postpone the mass
contact programme was not related to the CPM agitation.
They had to be postponed because the screening process
could not be completed as the Chief Minister and the office
were busy with administrative matters to ensure the safety
of the secretariat staff in view of the siege.
Swaminathan, Ahuliwalia, Fathima get D Litt degrees
Malappuram: Agriculture scientist M S
Swaminathan, Justice (retd) Fathima Beevi and Planning
Commission Deputy Chairperson Montek Singh Ahluwalia
were today conferred with honorary Doctor of Letters
(D.Litt) degrees by the University of Calicut. Swaminathan and Justice (retd) Beevi received the honour
from Kerala Governor and Chancellor Nikhil Kumar, while
Ahluwalia could not be present to receive the honour and
his representative Dr Arunish Chawla received it.
The Governor made the convocation address.
Swaminathan and Justice Beevi delivered the acceptance
speech.
New transport hub under consideration at calicut
കോഴിക്കോട്:ജില്ലയില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ട്രാന്‍സ്‌പോര്‍ട്ട് ഹബ്ബ് സ്ഥാപിക്കുമെന്ന് ഋഷിരാജ് സിങ് പറഞ്ഞു. തൊണ്ടയാടിനും മലാപ്പറമ്പിനും ഇടയിലുള്ള പ്രദേശത്താണ് മള്‍ട്ടിപര്‍പ്പസ് ട്രാന്‍സ്‌പോര്‍ട്ട് ഹബ്ബ് പരിഗണനയിലുള്ളത്. നഗരത്തിലെ ട്രാഫിക് വികസനത്തിന്റെ ഭാഗമായി ആര്‍.ടി.ഒ. രാജീവ് പുത്തലത്താണ് പദ്ധതി അവതരിപ്പിച്ചത്. പദ്ധതി സര്‍ക്കാറിലേക്ക് അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ട്. വേണ്ട നടപടികള്‍ ഉടന്‍ കൈക്കൊള്ളുമെന്നും ഋഷിരാജ് സിങ് പറഞ്ഞു. കോഴിക്കോട്, കൊടുവള്ളി ആര്‍.ടി. ഓഫീസുകള്‍ക്ക് കീഴിലായുള്ള 36 കേസുകളാണ് പരാതിപരിഹാര അദാലത്തില്‍ പരിഗണിച്ചത്. ചില റൂട്ടുകളില്‍ കെ.എസ്.ആര്‍.ടി.സി. സര്‍വീസ് നടത്തുന്നില്ലെന്ന് പരാതി ലഭിച്ചിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി.യിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി വിഷയം ചര്‍ച്ചചെയ്യും. ഓട്ടോയില്‍ ചരക്കുകള്‍ കൊണ്ടുപോകുന്നത് സംബന്ധിച്ചും നഗരത്തില്‍ അനുമതിയില്ലാത്ത ടാക്‌സികള്‍ വ്യാപകമാകുന്നതായും പരാതികളുണ്ട്. അതത് വിഷയത്തില്‍ ബന്ധപ്പെട്ട നടപടികള്‍ ഉടനുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.സ്വകാര്യ ബസ്സുകളില്‍ ഡോര്‍ ചെക്കര്‍മാര്‍ പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ള യാത്രക്കാരോട് മോശമായി പെരുമാറുന്നത് സംബന്ധിച്ചും പരാതികള്‍ ലഭിച്ചിട്ടുണ്ട്. ബസ്സുകളില്‍ നിയമപരമായി 'കിളി'കളുടെ സേവനം ആവശ്യമില്ല. ഈ സമ്പ്രദായം മാറ്റേണ്ട സമയം കഴിഞ്ഞെന്നും ഋഷിരാജ് സിങ് അഭിപ്രായപ്പെട്ടു. കോഴിക്കോട് ആര്‍.ടി.ഓഫീസിന് കീഴില്‍ ജൂലായ് മാസത്തില്‍ നടന്ന വാഹനപരിശോധനയില്‍ മൊത്തം 88 ലക്ഷം രൂപ ഈടാക്കി. 8,387 കേസുകളാണ് ഈ കാലയളവില്‍ എടുത്തത്. കഴിഞ്ഞ 15 ദിവസമായി ബസ്സുകളില്‍ നടന്ന പരിശോധനയില്‍ 300-ഓളം എയര്‍ഹോണുകള്‍ അഴിച്ചുമാറ്റി. ഈ ബസ്സുകള്‍ കുറ്റകൃത്യം ആവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പെര്‍മിറ്റ് റദ്ദാക്കുമെന്നും അദ്ദേഹം അറിയിച്ചു. അധ്യാപക രക്ഷാകര്‍തൃസമിതിയുമായി ബന്ധപ്പെട്ട് സ്‌കൂളുകളില്‍ റോഡ് സുരക്ഷ ബോധവത്കരണം നടത്തും. അനധികൃതമായി വാഹനങ്ങളില്‍ ബീക്കണ്‍ ലൈറ്റുകള്‍ ഘടിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിനകം 700 കേസുകള്‍ എടുത്തിട്ടുണ്ട്. തുടര്‍നടപടികള്‍ ഉറപ്പുവരുത്തുമെന്നും ഋഷിരാജ് സിങ് വ്യക്തമാക്കി. അദാലത്തില്‍ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഇ.എസ്. ജയിംസ്, ആര്‍.ടി.ഒ.മാരായ രാജീവ് പുത്തലത്ത്, എം.രാജന്‍, ജോ. ആര്‍.ടി.ഒ.മാരായ എവറോള്‍ഡ് മോറി, ടി.പി. ജയകൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.
Kozhikode corporation moots entry gates
KOZHIKODE: The Kozhikode corporation has decided to erect entrance gates at main locations that mark the entry to the city corporation limit.
The civic body has envisaged the project under its art, cultural, heritage protection and beautification of town scheme.
The two entry gates in the traditional Kerala architectural style will be come up at Elathur and Cheruvannur in the corporation limit.
The civic body has earmarked a sum of Rs 25 lakh for the construction of two entry gates in the budget for the financial year 2013-2014.
Adv Chembil Vivekanandan, working group chairman of the Town Planning Committee said, "The entry gate will be designed after taking opinions of the experts considering the historical significance of the district,'' he said.
"We hope to prepare a final blue print of the entry gates to be set up soon,'' he said.
Saturday, 17 August 2013
കൊണ്ടോട്ടി ഗവണ്മെന്റ് കോളേജ് അപേക്ഷാഫോം വിതരണോദ്ഘാടനം
കൊണ്ടോട്ടി: കൊണ്ടോട്ടി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് അപേക്ഷാഫോം വിതരണോദ്ഘാടനം കെ. മുഹമ്മദുണ്ണി ഹാജി എം.എല്‍.എ നിര്‍വഹിച്ചു.700 ഫോമുകള്‍ വിതരണംചെയ്തു. അഞ്ച് കോഴ്‌സുകളിലായി 136 സീറ്റാണുള്ളത്. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ഹാജി അധ്യക്ഷനായി.അരീക്കോട് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് എം.സി. മുഹമ്മദാജി, ജില്ലാപഞ്ചായത്ത് അംഗം അബൂബക്കര്‍ ഹാജി, പഞ്ചായത്ത് പ്രസിഡന്റുമാരായ എളങ്കയില്‍ മുംതാസ്, കെ.വി. സഫിയ, കെ.സി. ശീബ, ഫാത്തിമ ബാവി, അബ്ദുല്ല, അബ്ദുല്‍ കരീം, പി. മോയുട്ടി മൗലവി, സി.ടി. മുഹമ്മദ്, കെ.സി. ഗഫൂര്‍ ഹാജി, ഇമ്പിച്ചി മോതി, പി.പി. മുഹമ്മദലി, പ്രൊഫ. കേശവന്‍ നമ്പൂതിരി, പി. ശ്രീധരന്‍, പ്രൊഫ. ഓമാനൂര്‍ മുഹമ്മദ്, അലവി ഹാജി, ഡോ. കെ. അബ്ദുല്‍ ഹമീദ്, സെനറ്റ് മെമ്പര്‍ എന്‍.എ. കരീം എന്നിവര്‍ സംസാരിച്ചു. 23വരെ ഫോം വിതരണം ഉണ്ടാകും.
Congress against league in home project fruad
വാഴക്കാട്: ഗ്രാമപ്പഞ്ചായത്തിലെഐ.എ.വൈ.പദ്ധതി ഉള്‍പ്പെടെയുള്ള വിവിധ പദ്ധതികളിലെ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പില്‍ വി.ഇ.ഒ.ക്ക് കൂട്ട് നിന്ന മുസ്ലിംലീഗ് അംഗങ്ങളുടെ പങ്കും ബന്ധപ്പെട്ട സ്റ്റാന്റിങ് കമ്മിററിയുടെ പങ്കും വിജിലന്‍സ് അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് വാഴക്കാട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച വിശദീകരണപൊതുയോഗം ആവശ്യപ്പെട്ടു. ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് കെ. വേദവ്യാസന്‍ മുഖ്യപ്രഭാഷണം നടത്തി. മുസ്തഫ വാഴക്കാട് അദ്ധ്യക്ഷത വഹിച്ചു. സി.എം.എ. റഹ്മാന്‍, സി.കെ. മുഹമ്മദ്കുട്ടി,എം.പി.അബ്ദുള്ള, ജൈസല്‍എളമരം എന്നിവര്‍ സംസാരിച്ചു. കെ.ടി. ഷിഹാബ് സ്വാഗതവും ശ്രീദാസ് വെട്ടത്തൂര്‍ നന്ദിയും പറഞ്ഞു.
Independence day @ edavannappara
ഓമാനൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എന്‍.എസ്.എസ്. യൂണിറ്റ് സ്വാതന്ത്ര്യദിനാഘോഷം നടത്തി.
പൊന്നാട് ഗവ. എല്‍.പി.സ്‌കൂളിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ പ്രധാനാധ്യാപകന്‍ എം. ശിവദാസന്‍ പതാക ഉയര്‍ത്തി.
വാഴക്കാട്: ഒളവട്ടൂര്‍ എച്ച്.ഐ.ഒ.എച്ച്.എസിലെ സ്വാതന്ത്ര്യദിന ആഘോഷപരിപാടികള്‍ പ്രധാനാധ്യാപകന്‍ എം.സി. അലവി പതാക ഉയര്‍ത്തി.
Lift at calicut railway station before onam
കോഴിക്കോട്: കോഴിക്കോടിന് ഓണ സമ്മാനമായി റെയില്‍വേസ്റ്റേഷനിലെ മൂന്ന് ലിഫ്റ്റുകളുടെയും പ്രവര്‍ത്തനം കേന്ദ്രറെയില്‍വേ സഹമന്ത്രി കെ.എച്ച്. മുനിയപ്പ ഉദ്ഘാടനംചെയ്യും.
കേരളം-തമിഴ്‌നാട് മേഖലകളില്‍ മുഴുവന്‍ പ്ലാറ്റ്‌ഫോമുകളിലും ലിഫ്റ്റ് സൗകര്യമുള്ള ആദ്യ റെയില്‍വേസ്റ്റേഷന്‍ എന്ന പദവിയുമായാണ് സൗകര്യം ഒരുങ്ങുന്നത്.
ലിഫ്റ്റുകളുടെയും എസ്‌കലേറ്ററിന്റെയും പ്രവൃത്തി ദക്ഷിണറെയില്‍വേ ജനറല്‍ മാനേജര്‍ രാകേഷ് മിശ്ര പരിശോധിച്ചു. എലത്തൂര്‍ റെയില്‍വേസ്റ്റേഷനില്‍ റിസര്‍വേഷന്‍ കൗണ്ടറില്‍ ഒരു തസ്തിക താത്കാലികാടിസ്ഥാനത്തില്‍ ഉണ്ടാക്കുന്നതും കടലുണ്ടി സ്റ്റേഷനില്‍ ഏറനാട് എക്സ്പ്രസ്സിന് സ്റ്റോപ്പ് അനുവദിക്കുന്നതും പരിഗണിക്കുമെന്ന് അദ്ദേഹം അറിയിച്ചു. എം.കെ. രാഘവന്‍ എം.പിയുമായുള്ള ചര്‍ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്.
സ്റ്റേഷന്റെ ഒന്നാം പ്ലാറ്റ്‌ഫോമില്‍ വൈ-ഫൈ സൗകര്യത്തോടെ ശീതീകരിച്ച എക്‌സിക്യൂട്ടീവ് വിശ്രമമുറി സ്ഥാപിക്കും
മൂന്ന് ബോഗികളുള്ള പ്രത്യേകവണ്ടിയില്‍ വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെയാണ് ദക്ഷിണറെയില്‍വേ ജനറല്‍മാനേജര്‍ കോഴിക്കോട്ടെത്തിയത്. പാലക്കാട് ഡിവിഷന്‍ റെയില്‍വേ മാനേജര്‍ പിയൂഷ് അഗര്‍വാളും ഒപ്പമുണ്ടായിരുന്നു. സ്റ്റേഷനിലെ വിശ്രമമുറികളുടെ ചുമരില്‍ കോഴിക്കോടിന്റെ പൈതൃകം വിളിച്ചോതുന്ന രീതിയില്‍ സ്ഥാപിച്ച ചുമര്‍ചിത്രങ്ങളുടെ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിച്ചു. മലബാര്‍ ചേംബര്‍ പ്രതിനിധികളായ അലോക് കുമാര്‍ സാബു, സി. മോഹന്‍, കെ.പി. അബൂബക്കര്‍, മലബാര്‍ ട്രെയിന്‍ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പി.വി. ഗംഗാധരന്‍, കാലിക്കറ്റ് ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രതിനിധി സി.ഇ. ചാക്കുണ്ണി എന്നിവര്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് നിവേദനങ്ങള്‍ നല്‍കി.
Electric train to calicut
കോഴിക്കോട്: ഷൊറണൂരിനും കോഴിക്കോടിനും ഇടയിലുള്ള പാതവൈദ്യുതീകരണം പൂര്‍ത്തീകരിച്ച് 2014 മാര്‍ച്ചോടെ ഈ റൂട്ടില്‍ ഇലക്ട്രിക്ക് ട്രെയിന്‍ പരീക്ഷണഓട്ടം നടത്തുമെന്ന് ദക്ഷിണ റെയില്‍വേ ജനറല്‍മാനേജര്‍ രാകേഷ് മിശ്ര അറിയിച്ചു.കോഴിക്കോട് സ്റ്റേഷനില്‍ പാതവൈദ്യുതികരണം ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ പരിശോധിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.2015 മാര്‍ച്ച് മാസത്തോടെ മംഗലാപുരംവരെയുള്ള പാതവൈദ്യുതീകരണം പൂര്‍ത്തിയാക്കും. കോഴിക്കോട് റെയില്‍വേസ്റ്റേഷനോട് ചേര്‍ന്ന് വടക്കുഭാഗത്തുള്ള ഒന്നാം മേല്‍പ്പാലം പാതവൈദ്യുതികരണപ്രവൃത്തിയുടെ ഭാഗമായി ഉയര്‍ത്തും. ഇതുമായി ബന്ധപ്പെട്ട് ചെന്നൈ ഐ.ഐ.ടി. മണ്ണുപരിശോധ ഉള്‍പ്പെടെ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ പാലം ഉയര്‍ത്താനുള്ള നടപടി ആരംഭിക്കും. ഫിബ്രവരിക്ക് മുമ്പ് ഇത് പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത് -രാകേഷ് മിശ്ര പറഞ്ഞു.നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള കണക്ഷന്‍ സ്റ്റേഷനായി അങ്കമാലി പരിഗണിച്ച് ജനശതാബ്ദിക്ക് അവിടെ സ്റ്റോപ്പ് അനുവദിക്കണമെന്ന് എം.കെ. രാഘവന്‍ എം.പി. ആവശ്യപ്പെട്ടു. ഇത് നടപ്പാക്കാന്‍ സാധിക്കുന്നതാണോ എന്ന് പരിശോധിക്കും. ഒപ്പം, കടലുണ്ടിയില്‍നിന്നുള്ള യാത്രക്കാരുടെ എണ്ണം പരിഗണിച്ച് അവിടെ ഏറനാട് എക്സ്പ്രസ്സ് നിര്‍ത്തണമെന്ന എം.പി.യുടെ ആവശ്യവും പരിഗണിക്കും.ഷൊറണൂരിനും കോഴിക്കോടിനുമിടയിലുള്ള റെയില്‍പാതഇരട്ടിപ്പിക്കല്‍ പ്രവൃത്തി ഈ വര്‍ഷംതന്നെ പൂര്‍ത്തിയാകും. ഇതിന്റെ ഭാഗമായി യാര്‍ഡ് പുനര്‍നിര്‍മാണപ്രവൃത്തി നടത്തുന്നത് സീസണ്‍ സമയത്തെ വണ്ടികളെ ബാധിക്കാതെ നടപ്പിലാക്കണമെന്ന് എം.കെ. രാഘവന്‍ എം.പി. റെയില്‍വേ ജനറല്‍ മാനേജറോട് ആവശ്യപ്പെട്ടു. നിലവില്‍ പോത്തന്നൂരിനടുത്താണ് യാര്‍ഡില്‍ അറ്റകുറ്റപ്പണി നടക്കുന്നത്. ഓണാവധിക്കും ശേഷവും നവരാത്രി അവധിക്കും ഇടയില്‍ ഷൊറണൂരിലെ യാര്‍ഡ് പ്രവൃത്തി നടത്താമെന്നാണ് നിര്‍ദേശം.ദക്ഷിണറെയില്‍വേ ചീഫ് ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ ജെ.എസ്.പി. സിങ്, ദക്ഷിണറെയില്‍വേ ചീഫ് എന്‍ജിനീയര്‍ (ബ്രിഡ്ജസ്) ലല്ലു സിങ്, ദക്ഷിണ റെയില്‍വേ ചീഫ് പ്രോജക്ട് മാനേജര്‍ (പാത വൈദ്യുതീകരണം) ഉദയകുമാര്‍, ചീഫ് എന്‍ജിനീയര്‍ കണ്‍സ്ട്രക്ഷന്‍സ് (എറണാകുളം) ജയകുമാര്‍ എന്നിവരും ഒപ്പം ഉണ്ടായിരുന്നു. കോഴിക്കോട് സ്റ്റേഷനില്‍ അരമണിക്കൂറോളം എം.പി.യും റെയില്‍വേ ജനറല്‍ മാനേജറും ചര്‍ച്ചനടത്തി.
KSRTC depot: Cramped road ahead
Kerala State Road Transport Corporation (KSRTC) bus
station-cum-shopping complex on Mavoor Road still lying
incomplete two years past its deadline.
The multi-crore Kerala State Road Transport Corporation
(KSRTC) bus station-cum-shopping complex, still lying
incomplete two years past its deadline, is meant to be a
watershed project for public transport in Malabar. But
officials say the depot may be cramped for future
development and expansion plans of the public transport
body.
The complex, clothed in scaffolding, is a mammoth grey
presence in the chaotic landscape of Mavoor Road. KSRTC
officials in Kozhikode say the complex, being constructed
by the Kerala State Transport Development Finance
Corporation Ltd. on a build-operate-transfer basis, will be
ready for public use in the next six months. But they add a
rider.
“The depot will have space to park only about 40 buses. We
have a daily traffic of 115 buses, including those coming
from other States,” a senior KSRTC official says.
Officials say Mavoor Road is already congested. Added to
this, the monorail project has a landing stop at the depot-
cum-complex, resulting in a huge increase in vehicular
traffic and footfall. Future inclusion of low-floor buses will
leave little as maintenance and garage space at complex,
they say.
Now there are 173 scheduled bus services in the zone
comprising Kozhikode, Wayanad, and Kannur districts.
Scheduled trips can be up to 300 km.
“An alternative is a 2.43-acre land, currently used as a
temporary depot at Pavangad in Elathur panchayat here.
This plot was rented by the KSRTC in 2009 from the Kerala
Water Authority when construction for the Mavoor Road
project started,” V.S. Saju, Zonal Officer, KSRTC,
Kozhikode, says.
But Kozhikode (North) MLA, A. Pradeep Kumar, who has
been pushing for the timely completion of the Mavoor depot,
says the complex offers optimum use of space for KSRTC.
“Earlier, buses used to be parked in a disorderly manner. A
lot of space was wasted that way. The complex offers
planned use of space in the three-acre plot,” he said. Even
so Mr. Pradeep Kumar agrees additional space is required
for future growth.
“Pavangad plot is a good option. There is also a three-acre
plot in Nadakkavu currently used by KSRTC as a workshop.
The machinery used there is worn-out. This space can be
converted into an additional terminal for city buses,” he
says.
He expressed doubts about the official version that the
work on Mavoor Road depot will be completed in six
months.
“Electrification work is in the tender stage. A technical
issue has cropped up on the project’s plan approval. Land
documents show the area for the Mavoor Road depot is a
total 3.20 acre. But when the depot plan was prepared, it
shows only 3 acres. Twenty cents of land is missing. It
must have gone in the widening of the Mavoor Road. A
decision is awaited on this issue,” the MLA says.
TN, Kerala metros may soon get monorails
Chennai in Tamil Nadu and Thiruvananthapuram and
Kozhikode in Kerala may have a monorail service in the
near future.
The Central Government has received proposals from the
Government of Tamil Nadu for a Chennai City mono rail
project and from Government of Kerala for
Thiruvananthapuram and Kozhikode in the current year,
stated a reply submitted by Deepa Dasmunshi, minister of
state in the Ministry of Urban Development in the Lok
Sabha.
The report stated that the Government of Tamil Nadu has
decided to implement Phase 1 of the Chennai Monorail
Project of a total length of 57.09 km consisting of three
corridors, namely, Vandalur to Velachery (23 km),
Poonamallee to Kathipara (16 km) and Poonamallee to
Vadapalani (18 km) at an estimated cost of Rs 7,687.03
crore.
This estimated cost excludes escalation, taxes and land
costs. The monorail project would be built under the
Design, Build, Finance, Operate and Transfer (DBFOT)
model and has not sought any funding from the Central
Government.
Similarly, the Government of Kerala proposed to implement
two mono rail corridors on the model of the Delhi Metro Rail
Corporation (DMRC). They are the 22.53 km Technocity to
Karamana corridor in Thiruvananthpuram at a cost of Rs
3,590 crore, and the 14.2 km M C Hostel to Meenchanda
corridor in Kozhikode at a cost of Rs 1,991 crore.
As per the national urban transport policy (NUTP) 2006, the
Central Government supports mass rapid transport systems
(MRTS) projects, including Metro Rail projects, by way of
equity participation, grant and subordinate debt, subject to
a ceiling of 20 per cent of the total capital cost of the
project. The projects are taken up on equity funding or
viability gap funding basis depending the proposal received
from the State government.
The consideration of the proposals and their sanction
depends upon a number of parameters, namely, the project
justification, availability of resources and relative
prioritization.
New foot over bridge at calicut railway station
കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നാല് പ്ലാറ്റ്‌ഫോമുകളെയും ബന്ധിപ്പിച്ചുള്ള രണ്ടാമത്തെ നടപ്പാലം നിര്‍മിക്കുന്ന പ്രവൃത്തിക്ക് തുടക്കമായി. സ്റ്റേഷന്റെ തെക്കുവശത്താണ് പുതിയ നടപ്പാലം വരുന്നത്. ഇതിന്റെ ഭാഗമായി നാലാം പ്ലാറ്റ്‌ഫോമില്‍ നടപ്പാലത്തിന്റെ കാല്‍ സ്ഥാപി ക്കുന്നതിനുള്ള കുഴിയെടുക്കല്‍ പ്രവൃത്തി ചൊവ്വാഴ്ചയാരംഭിച്ചു. നാലാം പ്ലാറ്റ്‌ഫോമിനെ തുടര്‍ന്ന് രണ്ടുംമൂന്നും പ്ലാറ്റ്‌ഫോമുകള്‍ക്കിടയിലും പിന്നീട് ഒന്നാം പ്ലാറ്റ്‌ഫോമിലും കോണ്‍ക്രീറ്റ് കല്ലുകള്‍ സ്ഥാപിക്കും. വടക്കുവശത്തുള്ള പാലത്തിന്റെ മാതൃകയിലാകും പുതിയ നടപ്പാലവും. എന്നാല്‍ ഇതില്‍ വീല്‍ചെയറുകള്‍ കൊണ്ടുപോകുന്നതിനുള്ള റാമ്പുണ്ടാകും. തെക്കുവശത്ത് നിര്‍മിക്കുന്ന ഈ നടപ്പാലത്തോട് ചേര്‍ന്നായിരിക്കും മോണോ റെയിലിന്റെ റെയില്‍വേസ്റ്റേഷന്‍ സ്റ്റോപ്പ് വരുന്നത്. അതുകൊണ്ട് തന്നെ ആദ്യഘട്ടത്തില്‍ രണ്ടുംമൂന്നും പ്ലാറ്റ്‌ഫോമുകളെ നാലാം പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിച്ചായിരിക്കും നടപ്പാലം വരിക. മോണോ റെയില്‍ വരുന്നതോടെ മാത്രമേ ഒന്നാം പ്ലാറ്റ്‌ഫോമിലെ നിര്‍മാണം നടത്തുകയുള്ളൂ. മോണോ റെയില്‍ സ്റ്റേഷനോട് യോജിക്കുന്ന രീതിയില്‍ നിര്‍മാണം നടത്താനാണ് ഇത് വൈകിക്കുന്നത്.
വിമാനത്താവളത്തില്‍ ആളില്ലാത്ത ബാഗ് പരിഭ്രാന്തി പരത്തി
കരിപ്പൂര്‍:കോഴിക്കോട് അന്താരാഷ്ട്ര ടെര്‍മിനലില്‍ ഉടമസ്ഥനില്ലാതെ കണ്ടെത്തിയ ബാഗേജ് പരിഭ്രാന്തി പരത്തി. ബുധനാഴ്ച വൈകീട്ട് നാലുമണിയോടെയാണ് അന്താരാഷ്ട്ര ടെര്‍മിനലില്‍ ആളില്ലാത്ത ബാഗേജ് കണ്ടെത്തിയത്. സ്വാതന്ത്ര്യദിനം പ്രമാണിച്ച് വിമാനത്താവളത്തില്‍ റെഡ്അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ബാഗ് കണ്ടെത്തിയ അതോറിറ്റി ജീവനക്കാര്‍ ഉടന്‍ വിവരം വിമാനത്താവള സുരക്ഷാസേനയെയും ബോംബ് ഡിറ്റക്ഷന്‍ സ്‌ക്വാഡിനെയും അറിയിച്ചു. സി.ഐ.എസ്.എഫും ബോംബ് സ്‌ക്വാഡും ചേര്‍ന്ന് ബാഗ് പുറത്തെത്തിക്കുകയും സ്‌ഫോടകവസ്തു വിഭാഗത്തെ ക്കൊണ്ട് പരിശോധിക്കുകയും ചെയ്തു. പരിശോധനയില്‍സംശയകരമായി ഒന്നും കണ്ടെത്താത്തതിനെ തുടര്‍ന്ന് ബാഗേജ് ടെര്‍മിനല്‍ മാനേജരെ ഏല്‍പ്പിച്ചു.
നിയന്ത്രണംവിട്ട മിനിലോറി വീട് തകര്‍ത്തു
വാഴയൂര്‍: നിയന്ത്രണംവിട്ട മിനിലോറി നൂറുമീറ്ററോളം ചെരിവിലൂടെ ഓടി വീട്ടിലേക്ക് മറിഞ്ഞു. ഡ്രൈവര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു.മൂളപ്പുറത്ത് ചെറിയ കുഴമ്പുറത്ത് ഒ.എം. മമ്മദിന്റെ വീട്ടിലേക്കാണ് മിനിലോറി മറിഞ്ഞത്. തിങ്കളാഴ്ച രാവിലെ 7.15ഓടെയാണ് അപകടം.തിരുത്തിയാട്-മൂളപ്പുറം റോഡില്‍നിന്ന് നിയന്ത്രണംവിട്ട ലോറി ചെരിഞ്ഞ പറമ്പിലൂടെ ഓടി മമ്മദിന്റെ വീടിന്റെ പിന്‍ഭാഗത്ത് വീഴുകയായിരുന്നു. വീടിന്റെ മേല്‍ക്കൂരയുടെ ഒരുഭാഗവും ചുമരും തകര്‍ന്നു. മമ്മദിന്റെ ഭാര്യ ഖദീജ മുറിയിലുണ്ടായിരുന്നെങ്കിലും ശബ്ദംകേട്ട് പുറത്തേക്കോടിയതിനാല്‍ രക്ഷപ്പെട്ടു. മിനിലോറിയുടെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്.പ്രദേശത്ത് രണ്ടാഴ്ചമുമ്പ് മണ്ണിടിഞ്ഞ് വീണതിനെത്തുടര്‍ന്ന് മണ്ണുമാന്തി യന്ത്രം വീണ് പണി നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ മേല്‍ക്കൂര തകര്‍ന്നിരുന്നു.
വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട
കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 23ലക്ഷം രൂപയുടെ സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. ഖത്തര്‍ എയര്‍വേസിന്റെ ദോഹവിമാനത്തില്‍ എത്തിയ കോഴിക്കോട് ഓമശ്ശേരി സ്വദേശി മൊയ്തീ(54)ന്റെ ബാഗേജില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.ചെക്ക്ഇന്‍ ബാഗേജില്‍ ഡിജിറ്റല്‍ സ്പീക്കറിനകത്ത് ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു സ്വര്‍ണം. എക്‌സ്‌റേ പരിശോധനയില്‍ കണ്ടുപിടിക്കാതിരിക്കാന്‍ കാഥോഡ് റേയ്‌സ് പ്രിവന്റീവ് പേപ്പര്‍ കൊണ്ട് പൊതിഞ്ഞിരുന്നു. ഏഴ് സ്വര്‍ണബിസ്‌കറ്റുകളാണ് ഉണ്ടായിരുന്നത്. കസ്റ്റംസ് പരിശോധനക്കിടെ ഡിക്ലറേഷന്‍ നല്‍കാതെ ഗ്രീന്‍ചാനല്‍ വഴി പുറത്തു കടക്കുകയായിരുന്നു ഇയാള്‍. സംശയം തോന്നിയ കസ്റ്റംസ്‌വിഭാഗം വിമാനത്താവള കവാടത്തില്‍ ഇയാളെ തടയുകയായിരുന്നു. തുടര്‍ന്ന് ബാഗേജുകള്‍ പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. ഏഴ് ബിസ്‌കറ്റുകളായി 816 ഗ്രാം സ്വര്‍ണമുണ്ട്. സ്വന്തം നിലയ്ക്കാണ് സ്വര്‍ണം കൊണ്ടുവന്നതാണെന്നാണ് ഇയാള്‍ മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇയാള്‍ കാരിയര്‍ മാത്രമാണെന്നാണ് കസ്റ്റംസ്‌വിഭാഗം കരുതുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തിനുശേഷം 25 കിലോയിലധികം സ്വര്‍ണമാണ് കോഴിക്കോട് വിമാനത്താവളത്തില്‍ മാത്രം പിടിയിലായത്. കാസര്‍കോട്, കൊടുവള്ളി മേഖലയിലെ മാഫിയകളാണ് സ്വര്‍ണ്ണക്കടത്തുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഇവര്‍ക്കെതിരെ കസ്റ്റംസ് അന്വേഷണം വ്യാപകമാക്കിയെങ്കിലും ഫലമുണ്ടായില്ല.
മരം മുറിച്ചതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകരുടെ പ്രരതിഷേധിച ് .
വാഴക്കാട്: വാഴക്കാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വളപ്പില്‍ പരിസ്ഥിതിസംരക്ഷണസമിതി നട്ടുപിടിപ്പിച്ച മരങ്ങള്‍ അനധികൃതമായി മുറിച്ചുമാറ്റിയ നടപടിയില്‍ സമിതി പ്രതിഷേധിച്ചു. എം.പി. അബ്ദുള്ള അധ്യക്ഷതവഹിച്ചു. പ്രൊഫ. പി. ആലസ്സന്‍കുട്ടി, ബി.പി.എ. റഷീദ്, എം.പി. ചന്ദ്രന്‍, കെ.എ. ശുകൂര്‍ എന്നിവര്‍ പ്രസംഗിച്ചു.ഹരിതവത്കരണത്തിന്റെ ഭാഗമായി സോഷ്യല്‍ ഫോറസ്ട്രി വിഭാഗത്തിന്റെ സഹകരണത്തോടെ നട്ടുപിടിപ്പിച്ച മരങ്ങളാണ് മുറിച്ചുമാറ്റിയത്. ഇതില്‍ പ്രതിഷേധിച്ച് കാമ്പസില്‍ 10 മരങ്ങളെങ്കിലും വെച്ചുപിടിപ്പിക്കുമെന്ന് സമിതി അറിയിച്ചു.അതേസമയം സ്‌കൂള്‍വളപ്പിലെ ചുറ്റുമതിലിനും മാലിന്യ ടാങ്കിനും ഭിഷണിയുള്ളതിനാല്‍ പി.ടി.എ യോഗത്തില്‍ എടുത്ത തീരുമാനപ്രകാരമാണ് മരങ്ങള്‍ മുറിച്ച് മാറ്റിയതെന്ന് പ്രധാനാധ്യാപകന്‍ പ്രഭാകരന്‍ പറഞ്ഞു.
തകര്‍ന്ന റോഡുകള്‍ 15 ദിവസത്തിനുള്ളില്‍ നന്നാക്കും
*അറ്റകുറ്റപ്പണികള്‍ വേഗത്തിലാക്കാന്‍ മന്ത്രിയുടെ നിര്‍ദേശം
*അറ്റകുറ്റപ്പണികള്‍ക്ക് 32 കോടി, ആവശ്യമെങ്കില്‍ കൂടുതല്‍ തുക
കോട്ടയ്ക്കല്‍: കാലവര്‍ഷത്തില്‍ തകര്‍ന്ന റോഡുകള്‍ 15 ദിവസത്തിനകം ഗതാഗതയോഗ്യമാക്കാന്‍ തീരുമാനം. മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ അദ്ധ്യക്ഷതയില്‍ കോട്ടയ്ക്കല്‍ നഗരസഭാ ഹാളില്‍ ബന്ധപ്പെട്ട വകുപ്പുമേധാവികളുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കുഴിയടയ്ക്കുന്നതിനും അറ്റകുറ്റപ്പണികള്‍ക്കുമായി ജില്ലയ്ക്ക് 32 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കൂടുതല്‍ ആവശ്യമെങ്കില്‍ അത് എത്രയുംപെട്ടെന്ന് അനുവദിക്കും. റോഡുകള്‍ ഉള്‍പ്പെടെ 275 പ്രവൃത്തികളാണ് അടിയന്തരമായി അറ്റകുറ്റപ്പണികള്‍ നടത്തുക. ഇനിയും ഉള്‍പ്പെട്ടിട്ടില്ലാത്ത റോഡുകളുടെ വിവരം ജില്ലാ കളക്ടര്‍, അതത് സ്ഥലത്തെ ജനപ്രതിനിധികള്‍, പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്നിവര്‍ ചേര്‍ന്ന് പട്ടിക തയ്യാറാക്കും. ഈ പട്ടികയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ തുക അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.കനത്തമഴയില്ലെങ്കില്‍ തിങ്കളാഴ്ചമുതല്‍ കുഴിയടയ്ക്കല്‍ ജോലി തുടങ്ങാന്‍ മന്ത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദേശീയപാതയില്‍ ചമ്രവട്ടം റോഡ്, ഇടിമൂഴിക്കല്‍-ചങ്കുവെട്ടി റോഡ്,
മഞ്ചേരി-കിഴിശ്ശേരി റോഡ്,
കോഴിക്കോട്-നിലമ്പൂര്‍-ഗൂഡല്ലൂര്‍ റോഡ്,
ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന മലപ്പുറത്തെ ബൈപ്പാസുകള്‍, എയര്‍പോര്‍ട്ട്-പെരിമ്പലം, വട്ടത്താണി-പുത്തനത്താണി, പരപ്പനങ്ങാടി-കക്കാട്, തിരൂരങ്ങാടി-പാറക്കാട്, തൃക്കുളം-തെയ്യാല റോഡുകളാണ് തകര്‍ന്നു കിടക്കുന്ന പ്രധാന റോഡുകള്‍. ഇതോടൊപ്പം മഴയില്‍ കുഴിരൂപപ്പെട്ട് ഗതാഗത യോഗ്യമല്ലാത്ത മറ്റ് പി.ഡബ്ല്യു.ഡി റോഡുകളും അടിയന്തര അറ്റകുറ്റപ്പണികള്‍ നടത്തും. ചമ്രവട്ടം റോഡ് ഉന്നത നിലവാരത്തില്‍ നിര്‍മിക്കുന്നതിന് 38 കോടിയുടെ പ്രവൃത്തിക്ക് അനുമതി നല്‍കിയിട്ടുണ്ട്. അതുപോലെതന്നെ ദേശീയപാതയില്‍ ഇടിമൂഴിക്കല്‍ - ചങ്കുവെട്ടി ഭാഗത്ത് റീടാറിങ്ങിന് അനുമതിയായിട്ടുണ്ട്. ഈ രണ്ട് ജോലി തുടങ്ങുന്നതിന് കാലതാമസം വരുമെന്നിരിക്കെ റോഡിലെ കുഴികള്‍ അടിയന്തരമായി നികത്തുന്നതിന് കരാര്‍ ഏറ്റെടുത്ത കമ്പനിയോട് ആവശ്യപ്പെടും.കാലവര്‍ഷത്തില്‍ തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപ്പണി കഴിയുന്നത്ര വേഗത്തിലാക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഏപ്രില്‍, മെയ് മാസങ്ങളില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ പല റോഡുകളും ജൂണില്‍ തകര്‍ന്ന അവസ്ഥയുണ്ട്. ഈ കരാറുകാര്‍ക്കെതിരെ അന്വേഷണം വേണം. നോണ്‍ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച റോഡുകളാണ് തകര്‍ന്നതില്‍ കൂടുതലെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.മന്ത്രി പി.കെ. അബ്ദുറബ്ബ്, എം.എല്‍.എമാരായ പി. ഉബൈദുള്ള, കെ. മുഹമ്മദുണ്ണി ഹാജി, കെ.എന്‍.എ. ഖാദര്‍, എം. ഉമ്മര്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി, പി.കെ. ബഷീര്‍, ജില്ലാ കളക്ടര്‍ കെ. ബിജു, പൊതുമരാമത്ത് വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി സോമശേഖരന്‍, റോഡ് ഫണ്ട് ബോര്‍ഡ് സി.ഇ.ഒ പി.സി. ഹരികേഷ്, കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ എം.ഡി കെ.എസ്. രാജു, ചീഫ് എന്‍ജിനീയര്‍ പി.കെ. സതീശന്‍, കെ.പി. പ്രഭാകരന്‍, ജെ. രവീന്ദ്രന്‍, പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.