വാഴക്കാട്: വാഴക്കാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വളപ്പില്‍ പരിസ്ഥിതിസംരക്ഷണസമിതി നട്ടുപിടിപ്പിച്ച മരങ്ങള്‍ അനധികൃതമായി മുറിച്ചുമാറ്റിയ നടപടിയില്‍ സമിതി പ്രതിഷേധിച്ചു. എം.പി. അബ്ദുള്ള അധ്യക്ഷതവഹിച്ചു. പ്രൊഫ. പി. ആലസ്സന്‍കുട്ടി, ബി.പി.എ. റഷീദ്, എം.പി. ചന്ദ്രന്‍, കെ.എ. ശുകൂര്‍ എന്നിവര്‍ പ്രസംഗിച്ചു.ഹരിതവത്കരണത്തിന്റെ ഭാഗമായി സോഷ്യല്‍ ഫോറസ്ട്രി വിഭാഗത്തിന്റെ സഹകരണത്തോടെ നട്ടുപിടിപ്പിച്ച മരങ്ങളാണ് മുറിച്ചുമാറ്റിയത്. ഇതില്‍ പ്രതിഷേധിച്ച് കാമ്പസില്‍ 10 മരങ്ങളെങ്കിലും വെച്ചുപിടിപ്പിക്കുമെന്ന് സമിതി അറിയിച്ചു.അതേസമയം സ്‌കൂള്‍വളപ്പിലെ ചുറ്റുമതിലിനും മാലിന്യ ടാങ്കിനും ഭിഷണിയുള്ളതിനാല്‍ പി.ടി.എ യോഗത്തില്‍ എടുത്ത തീരുമാനപ്രകാരമാണ് മരങ്ങള്‍ മുറിച്ച് മാറ്റിയതെന്ന് പ്രധാനാധ്യാപകന്‍ പ്രഭാകരന്‍ പറഞ്ഞു.
No comments:
Post a Comment