കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 23ലക്ഷം രൂപയുടെ സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. ഖത്തര്‍ എയര്‍വേസിന്റെ ദോഹവിമാനത്തില്‍ എത്തിയ കോഴിക്കോട് ഓമശ്ശേരി സ്വദേശി മൊയ്തീ(54)ന്റെ ബാഗേജില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.ചെക്ക്ഇന്‍ ബാഗേജില്‍ ഡിജിറ്റല്‍ സ്പീക്കറിനകത്ത് ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു സ്വര്‍ണം. എക്‌സ്‌റേ പരിശോധനയില്‍ കണ്ടുപിടിക്കാതിരിക്കാന്‍ കാഥോഡ് റേയ്‌സ് പ്രിവന്റീവ് പേപ്പര്‍ കൊണ്ട് പൊതിഞ്ഞിരുന്നു. ഏഴ് സ്വര്‍ണബിസ്‌കറ്റുകളാണ് ഉണ്ടായിരുന്നത്. കസ്റ്റംസ് പരിശോധനക്കിടെ ഡിക്ലറേഷന്‍ നല്‍കാതെ ഗ്രീന്‍ചാനല്‍ വഴി പുറത്തു കടക്കുകയായിരുന്നു ഇയാള്‍. സംശയം തോന്നിയ കസ്റ്റംസ്‌വിഭാഗം വിമാനത്താവള കവാടത്തില്‍ ഇയാളെ തടയുകയായിരുന്നു. തുടര്‍ന്ന് ബാഗേജുകള്‍ പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. ഏഴ് ബിസ്‌കറ്റുകളായി 816 ഗ്രാം സ്വര്‍ണമുണ്ട്. സ്വന്തം നിലയ്ക്കാണ് സ്വര്‍ണം കൊണ്ടുവന്നതാണെന്നാണ് ഇയാള്‍ മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇയാള്‍ കാരിയര്‍ മാത്രമാണെന്നാണ് കസ്റ്റംസ്‌വിഭാഗം കരുതുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തിനുശേഷം 25 കിലോയിലധികം സ്വര്‍ണമാണ് കോഴിക്കോട് വിമാനത്താവളത്തില്‍ മാത്രം പിടിയിലായത്. കാസര്‍കോട്, കൊടുവള്ളി മേഖലയിലെ മാഫിയകളാണ് സ്വര്‍ണ്ണക്കടത്തുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഇവര്‍ക്കെതിരെ കസ്റ്റംസ് അന്വേഷണം വ്യാപകമാക്കിയെങ്കിലും ഫലമുണ്ടായില്ല.
No comments:
Post a Comment