Saturday, 17 August 2013

New foot over bridge at calicut railway station

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നാല് പ്ലാറ്റ്‌ഫോമുകളെയും ബന്ധിപ്പിച്ചുള്ള രണ്ടാമത്തെ നടപ്പാലം നിര്‍മിക്കുന്ന പ്രവൃത്തിക്ക് തുടക്കമായി. സ്റ്റേഷന്റെ തെക്കുവശത്താണ് പുതിയ നടപ്പാലം വരുന്നത്. ഇതിന്റെ ഭാഗമായി നാലാം പ്ലാറ്റ്‌ഫോമില്‍ നടപ്പാലത്തിന്റെ കാല്‍ സ്ഥാപി ക്കുന്നതിനുള്ള കുഴിയെടുക്കല്‍ പ്രവൃത്തി ചൊവ്വാഴ്ചയാരംഭിച്ചു. നാലാം പ്ലാറ്റ്‌ഫോമിനെ തുടര്‍ന്ന് രണ്ടുംമൂന്നും പ്ലാറ്റ്‌ഫോമുകള്‍ക്കിടയിലും പിന്നീട് ഒന്നാം പ്ലാറ്റ്‌ഫോമിലും കോണ്‍ക്രീറ്റ് കല്ലുകള്‍ സ്ഥാപിക്കും. വടക്കുവശത്തുള്ള പാലത്തിന്റെ മാതൃകയിലാകും പുതിയ നടപ്പാലവും. എന്നാല്‍ ഇതില്‍ വീല്‍ചെയറുകള്‍ കൊണ്ടുപോകുന്നതിനുള്ള റാമ്പുണ്ടാകും. തെക്കുവശത്ത് നിര്‍മിക്കുന്ന ഈ നടപ്പാലത്തോട് ചേര്‍ന്നായിരിക്കും മോണോ റെയിലിന്റെ റെയില്‍വേസ്റ്റേഷന്‍ സ്റ്റോപ്പ് വരുന്നത്. അതുകൊണ്ട് തന്നെ ആദ്യഘട്ടത്തില്‍ രണ്ടുംമൂന്നും പ്ലാറ്റ്‌ഫോമുകളെ നാലാം പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിച്ചായിരിക്കും നടപ്പാലം വരിക. മോണോ റെയില്‍ വരുന്നതോടെ മാത്രമേ ഒന്നാം പ്ലാറ്റ്‌ഫോമിലെ നിര്‍മാണം നടത്തുകയുള്ളൂ. മോണോ റെയില്‍ സ്റ്റേഷനോട് യോജിക്കുന്ന രീതിയില്‍ നിര്‍മാണം നടത്താനാണ് ഇത് വൈകിക്കുന്നത്.

No comments:

Post a Comment