Saturday, 17 August 2013

വിമാനത്താവളത്തില്‍ ആളില്ലാത്ത ബാഗ് പരിഭ്രാന്തി പരത്തി

കരിപ്പൂര്‍:കോഴിക്കോട് അന്താരാഷ്ട്ര ടെര്‍മിനലില്‍ ഉടമസ്ഥനില്ലാതെ കണ്ടെത്തിയ ബാഗേജ് പരിഭ്രാന്തി പരത്തി. ബുധനാഴ്ച വൈകീട്ട് നാലുമണിയോടെയാണ് അന്താരാഷ്ട്ര ടെര്‍മിനലില്‍ ആളില്ലാത്ത ബാഗേജ് കണ്ടെത്തിയത്. സ്വാതന്ത്ര്യദിനം പ്രമാണിച്ച് വിമാനത്താവളത്തില്‍ റെഡ്അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ബാഗ് കണ്ടെത്തിയ അതോറിറ്റി ജീവനക്കാര്‍ ഉടന്‍ വിവരം വിമാനത്താവള സുരക്ഷാസേനയെയും ബോംബ് ഡിറ്റക്ഷന്‍ സ്‌ക്വാഡിനെയും അറിയിച്ചു. സി.ഐ.എസ്.എഫും ബോംബ് സ്‌ക്വാഡും ചേര്‍ന്ന് ബാഗ് പുറത്തെത്തിക്കുകയും സ്‌ഫോടകവസ്തു വിഭാഗത്തെ ക്കൊണ്ട് പരിശോധിക്കുകയും ചെയ്തു. പരിശോധനയില്‍സംശയകരമായി ഒന്നും കണ്ടെത്താത്തതിനെ തുടര്‍ന്ന് ബാഗേജ് ടെര്‍മിനല്‍ മാനേജരെ ഏല്‍പ്പിച്ചു.

No comments:

Post a Comment