Saturday, 17 August 2013

Lift at calicut railway station before onam

കോഴിക്കോട്: കോഴിക്കോടിന് ഓണ സമ്മാനമായി റെയില്‍വേസ്റ്റേഷനിലെ മൂന്ന് ലിഫ്റ്റുകളുടെയും പ്രവര്‍ത്തനം കേന്ദ്രറെയില്‍വേ സഹമന്ത്രി കെ.എച്ച്. മുനിയപ്പ ഉദ്ഘാടനംചെയ്യും.
കേരളം-തമിഴ്‌നാട് മേഖലകളില്‍ മുഴുവന്‍ പ്ലാറ്റ്‌ഫോമുകളിലും ലിഫ്റ്റ് സൗകര്യമുള്ള ആദ്യ റെയില്‍വേസ്റ്റേഷന്‍ എന്ന പദവിയുമായാണ് സൗകര്യം ഒരുങ്ങുന്നത്.
ലിഫ്റ്റുകളുടെയും എസ്‌കലേറ്ററിന്റെയും പ്രവൃത്തി ദക്ഷിണറെയില്‍വേ ജനറല്‍ മാനേജര്‍ രാകേഷ് മിശ്ര പരിശോധിച്ചു. എലത്തൂര്‍ റെയില്‍വേസ്റ്റേഷനില്‍ റിസര്‍വേഷന്‍ കൗണ്ടറില്‍ ഒരു തസ്തിക താത്കാലികാടിസ്ഥാനത്തില്‍ ഉണ്ടാക്കുന്നതും കടലുണ്ടി സ്റ്റേഷനില്‍ ഏറനാട് എക്‌സ്​പ്രസ്സിന് സ്റ്റോപ്പ് അനുവദിക്കുന്നതും പരിഗണിക്കുമെന്ന് അദ്ദേഹം അറിയിച്ചു. എം.കെ. രാഘവന്‍ എം.പിയുമായുള്ള ചര്‍ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്.
സ്റ്റേഷന്റെ ഒന്നാം പ്ലാറ്റ്‌ഫോമില്‍ വൈ-ഫൈ സൗകര്യത്തോടെ ശീതീകരിച്ച എക്‌സിക്യൂട്ടീവ് വിശ്രമമുറി സ്ഥാപിക്കും
മൂന്ന് ബോഗികളുള്ള പ്രത്യേകവണ്ടിയില്‍ വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെയാണ് ദക്ഷിണറെയില്‍വേ ജനറല്‍മാനേജര്‍ കോഴിക്കോട്ടെത്തിയത്. പാലക്കാട് ഡിവിഷന്‍ റെയില്‍വേ മാനേജര്‍ പിയൂഷ് അഗര്‍വാളും ഒപ്പമുണ്ടായിരുന്നു. സ്റ്റേഷനിലെ വിശ്രമമുറികളുടെ ചുമരില്‍ കോഴിക്കോടിന്റെ പൈതൃകം വിളിച്ചോതുന്ന രീതിയില്‍ സ്ഥാപിച്ച ചുമര്‍ചിത്രങ്ങളുടെ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിച്ചു. മലബാര്‍ ചേംബര്‍ പ്രതിനിധികളായ അലോക് കുമാര്‍ സാബു, സി. മോഹന്‍, കെ.പി. അബൂബക്കര്‍, മലബാര്‍ ട്രെയിന്‍ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പി.വി. ഗംഗാധരന്‍, കാലിക്കറ്റ് ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രതിനിധി സി.ഇ. ചാക്കുണ്ണി എന്നിവര്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് നിവേദനങ്ങള്‍ നല്‍കി.

No comments:

Post a Comment