വാഴക്കാട്: ഗ്രാമപ്പഞ്ചായത്തിലെഐ.എ.വൈ.പദ്ധതി ഉള്‍പ്പെടെയുള്ള വിവിധ പദ്ധതികളിലെ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പില്‍ വി.ഇ.ഒ.ക്ക് കൂട്ട് നിന്ന മുസ്ലിംലീഗ് അംഗങ്ങളുടെ പങ്കും ബന്ധപ്പെട്ട സ്റ്റാന്റിങ് കമ്മിററിയുടെ പങ്കും വിജിലന്‍സ് അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് വാഴക്കാട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച വിശദീകരണപൊതുയോഗം ആവശ്യപ്പെട്ടു. ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് കെ. വേദവ്യാസന്‍ മുഖ്യപ്രഭാഷണം നടത്തി. മുസ്തഫ വാഴക്കാട് അദ്ധ്യക്ഷത വഹിച്ചു. സി.എം.എ. റഹ്മാന്‍, സി.കെ. മുഹമ്മദ്കുട്ടി,എം.പി.അബ്ദുള്ള, ജൈസല്‍എളമരം എന്നിവര്‍ സംസാരിച്ചു. കെ.ടി. ഷിഹാബ് സ്വാഗതവും ശ്രീദാസ് വെട്ടത്തൂര്‍ നന്ദിയും പറഞ്ഞു.
No comments:
Post a Comment