Saturday, 17 August 2013

നിയന്ത്രണംവിട്ട മിനിലോറി വീട് തകര്‍ത്തു

വാഴയൂര്‍: നിയന്ത്രണംവിട്ട മിനിലോറി നൂറുമീറ്ററോളം ചെരിവിലൂടെ ഓടി വീട്ടിലേക്ക് മറിഞ്ഞു. ഡ്രൈവര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു.മൂളപ്പുറത്ത് ചെറിയ കുഴമ്പുറത്ത് ഒ.എം. മമ്മദിന്റെ വീട്ടിലേക്കാണ് മിനിലോറി മറിഞ്ഞത്. തിങ്കളാഴ്ച രാവിലെ 7.15ഓടെയാണ് അപകടം.തിരുത്തിയാട്-മൂളപ്പുറം റോഡില്‍നിന്ന് നിയന്ത്രണംവിട്ട ലോറി ചെരിഞ്ഞ പറമ്പിലൂടെ ഓടി മമ്മദിന്റെ വീടിന്റെ പിന്‍ഭാഗത്ത് വീഴുകയായിരുന്നു. വീടിന്റെ മേല്‍ക്കൂരയുടെ ഒരുഭാഗവും ചുമരും തകര്‍ന്നു. മമ്മദിന്റെ ഭാര്യ ഖദീജ മുറിയിലുണ്ടായിരുന്നെങ്കിലും ശബ്ദംകേട്ട് പുറത്തേക്കോടിയതിനാല്‍ രക്ഷപ്പെട്ടു. മിനിലോറിയുടെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്.പ്രദേശത്ത് രണ്ടാഴ്ചമുമ്പ് മണ്ണിടിഞ്ഞ് വീണതിനെത്തുടര്‍ന്ന് മണ്ണുമാന്തി യന്ത്രം വീണ് പണി നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ മേല്‍ക്കൂര തകര്‍ന്നിരുന്നു.

No comments:

Post a Comment