Saturday, 17 August 2013

കൊണ്ടോട്ടി ഗവണ്മെന്റ് കോളേജ് അപേക്ഷാഫോം വിതരണോദ്ഘാടനം

കൊണ്ടോട്ടി: കൊണ്ടോട്ടി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് അപേക്ഷാഫോം വിതരണോദ്ഘാടനം കെ. മുഹമ്മദുണ്ണി ഹാജി എം.എല്‍.എ നിര്‍വഹിച്ചു.700 ഫോമുകള്‍ വിതരണംചെയ്തു. അഞ്ച് കോഴ്‌സുകളിലായി 136 സീറ്റാണുള്ളത്. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ഹാജി അധ്യക്ഷനായി.അരീക്കോട് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് എം.സി. മുഹമ്മദാജി, ജില്ലാപഞ്ചായത്ത് അംഗം അബൂബക്കര്‍ ഹാജി, പഞ്ചായത്ത് പ്രസിഡന്റുമാരായ എളങ്കയില്‍ മുംതാസ്, കെ.വി. സഫിയ, കെ.സി. ശീബ, ഫാത്തിമ ബാവി, അബ്ദുല്ല, അബ്ദുല്‍ കരീം, പി. മോയുട്ടി മൗലവി, സി.ടി. മുഹമ്മദ്, കെ.സി. ഗഫൂര്‍ ഹാജി, ഇമ്പിച്ചി മോതി, പി.പി. മുഹമ്മദലി, പ്രൊഫ. കേശവന്‍ നമ്പൂതിരി, പി. ശ്രീധരന്‍, പ്രൊഫ. ഓമാനൂര്‍ മുഹമ്മദ്, അലവി ഹാജി, ഡോ. കെ. അബ്ദുല്‍ ഹമീദ്, സെനറ്റ് മെമ്പര്‍ എന്‍.എ. കരീം എന്നിവര്‍ സംസാരിച്ചു. 23വരെ ഫോം വിതരണം ഉണ്ടാകും.

No comments:

Post a Comment